കൊവിഡ്- 19: സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ കേന്ദ്രം പ്രഖ്യാപിച്ച എല്ലാ നിയന്ത്രണവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആര്‍ക്കും സഞ്ചരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു അന്തര്‍ജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ്- 19 ൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ഒന്നാമത്തെ  മേഖല. ഇവിടെ മെയ് 3 വരെ കർശന ലോക്ക്ഡൗണ്‍ നടപ്പാക്കും. തീവ്ര രോഗബാധയുള്ള ഹോട്ട്സ്പോട്ട്  കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. ഇവിടങ്ങളിൽ ഒരു എന്‍ട്രി പോയിൻ്റ്, ഒരു എക്സിറ്റ് പോയിൻ്റ് എന്നിവ മാത്രമാകും ഉണ്ടാവുക.

പത്തനംതിട്ട , എറണാകുളം, കൊല്ലം രണ്ടാമത്തെ മേഖല. ഇവിടെഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 നു ശേഷം സ്ഥിതി വിലയിരുത്തി  ഇളവുകള്‍ നൽകും.

ആലപ്പുഴ ,തിരുവനന്തപുരം പാലക്കാട് , തൃശൂര്‍ , വയനാട് മൂന്നാമത്തെ മേഖല. ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. പൊതു-സ്വകാര്യ പരിപാടികള്‍, മറ്റ്  കൂടിച്ചേരലുകള്‍  എന്നിവമെയ് 3 വരെ നിരോധിച്ചു. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. കടകള്‍, റസ്റ്റോറന്‍റുകള്‍ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാം.

കോട്ടയവും ഇടുക്കിയും നാലാമത്തെ മേഖല.ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ അനുവദിക്കില്ല. അതിർത്തി ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത പുലർത്തും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More