എന്നെ അപഹസിക്കാന്‍ കോണ്‍ഗ്രസ് പുറംകരാര്‍ കൊടുത്തിരിക്കുകയാണ്- നരേന്ദ്രമോദി

അഹമ്മദാബാദ്: തന്നെ അപമാനിക്കാനായി കോണ്‍ഗ്രസ് പുറത്തുനിന്ന് ആളെയിറക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പ്രവര്‍ത്തകരും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നും ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് വോട്ടുപിടിക്കാന്‍ നടക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്‌കോട്ടിലെ ജാംകന്ദോര്‍ണ ഗ്രാമത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പൊതുവെ തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സമയത്ത് കോണ്‍ഗ്രസ് എനിക്കെതിരെ ആക്രമണം അഴിച്ചുവിടാറുണ്ട്. പക്ഷേ ഇത്തവണ അവര്‍ പുതിയ പരീക്ഷണം നടത്തുന്നു. എന്നെ അപഹസിക്കാനുളള ജോലി അവര്‍ മറ്റുചിലരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ആ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിയോട് ഗുജറാത്തിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. ബിജെപിയെയും എന്നെയും അപമാനിക്കാന്‍ കരാര്‍ നല്‍കിയതിനുശേഷം കോണ്‍ഗ്രസ് ഗ്രാമങ്ങളില്‍ പോയി നിശബ്ദമായി പ്രചാരണം നടത്തുകയാണ്. അവരുടെ ഈ തന്ത്രത്തെക്കുറിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും അനുകൂലികള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ കടമയാണ്. നിങ്ങള്‍ അവരുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തണം'- നരേന്ദ്രമോദി പറഞ്ഞു.

'ഗുജറാത്തിനെ അവമതിക്കാനായി പണിയെടുത്തുകൊണ്ടിരിക്കുന്നവര്‍ എന്നെ മരണത്തിന്റെ വ്യാപാരിയെന്നുവരെ വിളിച്ചു. ഇപ്പോള്‍ അവര്‍ നിശബ്ദരായി. ആ ജോലി മറ്റുചിലരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ആ തന്ത്രത്തില്‍ നാം വീഴരുത്'- നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 14 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More