കൊച്ചി: ബേസില്‍ ജോസഫ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'പാല്‍തു ജാന്‍വര്‍' ഒ ടി ടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ഒക്ടോബര്‍ 14 ന് ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 2 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മലയോരമേഖലയിലെ ഒരു ഗ്രാമത്തിലുള്ള മൃഗാശുപത്രിയില്‍ സ്റ്റോക്ക് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിക്കുന്ന ചെറുപ്പക്കാരന്റെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രശംസ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജന് ആണ്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന് വര്‍ഗീസാണ്.