പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. അഭിമുഖത്തിനിടെ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് അവതാരക മരട് പൊലീസില്‍ നല്‍കിയ കേസാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. സംഭവത്തില്‍ നടന്‍ മാപ്പുപറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് കോടതിയെ സമീപിക്കുകയായിരുന്നു.

സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരകയെ അപമാനിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തെന്ന പരാതിയില്‍ മരട് പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് നടനെതിരെ കേസെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ പറഞ്ഞത്. വനിതാ കമ്മീഷനും അവര്‍ പരാതി നല്‍കിയിരുന്നു.

അഭിമുഖം നടക്കുമ്പോള്‍ നടന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകളടക്കം പൊലീസ് ശേഖരിച്ചിരുന്നു. അതിനിടെയാണ് പരാതി പിന്‍വലിക്കുകയാണെന്ന് അവതാരക അറിയിച്ചത്. കേരളാ ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയതിനുശേഷമാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More