ആസിഫ് അലിയോട് നിറഞ്ഞ സ്‌നേഹമാണ്, അവന് കയ്യടി വേറെ കൊടുക്കണം- മമ്മൂട്ടി

മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ റോഷാക്ക് തിയറ്ററുകളില്‍ വമ്പിച്ച പ്രേക്ഷക പിന്തുണയോടെ പ്രദര്‍ശനം തുടരുകയാണ്. ഇന്നലെ അബുദാബിയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ വാര്‍ത്താ സമ്മേളനത്തിനിടെ മമ്മൂട്ടി നല്‍കിയ ചില മറുപടികളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആസിഫ് അലിയോട് മനസുനിറഞ്ഞ സ്‌നേഹമാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. റോഷാക്കില്‍ ആസിഫ് അലി ഏറെ പ്രാധാന്യമുളള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പക്ഷേ ഒരു സീനിലും അദ്ദേഹത്തിന്റെ മുഖം കാണിച്ചിരുന്നില്ല. അത് നടനോടുളള അനീതിയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി. 

'ആസിഫ് അലിയോട് അനീതി, നീതി എന്നൊന്നുമില്ല. അവനോട് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം മനസുനിറഞ്ഞ സ്‌നേഹമാണ്. കാരണം, ഒരു നടനെ സംബന്ധിച്ച് അയാളുടെ ശരീരത്തേക്കാള്‍ പ്രധാനം മുഖമാണ്. ആ മുഖം മറച്ചുകൊണ്ട് അഭിനയിക്കാന്‍ തയാറായ ആളെ മുഖം കാണിച്ച് അഭിനയിച്ചവരേക്കാള്‍ ബഹുമാനിക്കേണ്ടതുണ്ട്. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം'- മമ്മൂട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആസിഫ് അലിയുടെ അഭിനയത്തേയും മമ്മൂട്ടി പ്രശംസിച്ചു. 'ഒരു മനുഷ്യന്റെ ഏറ്റവും എക്‌സ്പ്രസീവായ അവയവം കണ്ണാണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ മനസിലാവും.  ആ കണ്ണുകള്‍ കണ്ടാണ് ആളുകള്‍ അത് ആസിഫ് അലിയാണെന്ന് തിരിച്ചറിഞ്ഞത്. അത്രത്തോളം ആ കണ്ണുകള്‍ അഭിനിച്ചിട്ടുണ്ട്. മറ്റുളള അഭിനേതാക്കള്‍ക്ക് അഭിനയിക്കാന്‍ ഒരുപാട് അവയവങ്ങള്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ ആസിഫ് അലിക്ക് കണ്ണുകള്‍ മാത്രം ഉപയോഗിക്കാനുളള അവസരമേ ലഭിച്ചുളളു'-മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More