പാറ്റ്ന: ഇനിയൊരിക്കലും താന്‍ ബിജെപിക്കൊപ്പം പോവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിയുമായുളള സഖ്യം ജെ ഡി യു പൂര്‍ണ്ണമായും അവസാനിപ്പിച്ചെന്നും ആര് ജെ ഡിക്കൊപ്പം രാജ്യത്തിന്റെയും ബിഹാറിന്റെയും പുരോഗതിക്കായി മുന്നോട്ടുപോകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറിലെ സമസ്തിപൂരില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനുമുണ്ടായിരുന്നു. അന്നത്തെ നേതാക്കള്‍ വിശ്വസ്തരായിരുന്നു. എല്‍ കെ അദ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ ഒരാള്‍ക്കും ചെവികൊടുക്കുന്നില്ല. ഒരാളെയും പരിഗണിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. ജീവനുളളിടത്തോളം കാലം ബിജെപിയിലേക്ക് ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ല'-നിതീഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ആര് ജെ ഡിയും ജെഡിയുവും കോണ്‍ഗ്രസുമുള്‍പ്പെട്ട മഹാഗഡ്ബന്ധനിലെ എല്ലാ സഖ്യകക്ഷികളും സോഷ്യലിസ്റ്റുകളാണ്. ഞങ്ങള്‍ ഒരുമിച്ചുനില്‍ക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും'-നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.