അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2174 മരണം, 34,617- പേര്‍ ഇതിനകം മരണപ്പെട്ടു.

 അമേരിക്കയില്‍  മരണനിരക്ക് ഇന്ന്  2174 

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,174 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2000 മുകളില്‍ രോഗികള്‍ മരണപ്പെട്ടു. ബുധന്‍ - 2437,  വ്യാഴം - 2459,  വെള്ളി - 2174 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്. രോഗീവര്‍ദ്ധനവും അമേരിക്കയില്‍ നിയന്ത്രണാതീതമായി തുടരുകയാണ്.  6,77,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്  34,617- പേര്‍ ഇതിനകം മരണപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ മാത്രം മരണം 16,106

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 16,106 ആയി. ഇവിടെ മാത്രം  2,26,198 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.3,518- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 75,317 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.995 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 28,546 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 29,263- പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 2.093പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ 668 മസ്സാച്ചുസെറ്റ്സ് -1,245, ലൂസിയാന -1,156, ഇല്ലിനോയിസ് -1,072, ജോര്‍ജ്ജിയ -617 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 585 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 11,152 പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ബുധനാഴ്ചയ്ക്ക് മുന്‍പുള്ള മൂന്നു ദിവസമായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയത് എങ്കില്‍ കഴിഞ്ഞ 72 മണിക്കൂറായി സ്ഥിതിഗതികള്‍ വീണ്ടും കൈവിട്ട അവസ്ഥയിലാണ്.

കഴിഞ്ഞ എഴുപത്തി രണ്ടു മണിക്കൂറിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്കില്‍ വന്‍ കുതിച്ചുചാട്ടമാണ് നടന്നിരിക്കുന്നത്. രാജ്യത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.  




Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More