2022-ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 107-ാം സ്ഥാനത്തേക്ക് താഴ്ന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ പി ചിദംബരം. എപ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നാണ് പി ചിദംബരം ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'കുട്ടികളെ പോഷകാഹാരക്കുറവ്, പട്ടിണി, വളര്‍ച്ച മുരടിക്കല്‍ തുടങ്ങിയ യഥാര്‍ത്ഥ പ്രശ്നങ്ങളെ പ്രധാനമന്ത്രി എപ്പോഴാണ് അഭിസംബോധന ചെയ്യുക? ഇന്ത്യയിലെ 22.4 കോടി ജനങ്ങള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നാണ് കണക്ക്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് ഏറ്റവും താഴെയാണ്. 101-ാം റാങ്കില്‍നിന്ന് അതിപ്പോള്‍ 107-ലേക്ക് താഴ്ന്നു'- പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ആഗോള പട്ടിണി സൂചികയില്‍ 2021-ല്‍ 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരുവര്‍ഷം കൊണ്ടാണ് 107-ലേക്ക് താഴ്ന്നത്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയുടെ റാങ്ക്.