കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഉത്തരവ് വന്‍ ബാധ്യതയുണ്ടാക്കും- മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവ് വന്‍ ബാധ്യതയുണ്ടാക്കുമെന്നും ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിനുശേഷം നിയമവശം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 'ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ പ്രതിമാസം ഒരു കോടി എണ്‍പത് ലക്ഷം രൂപ കെ എസ് ആര്‍ ടി സിക്ക് ലഭിക്കുന്നുണ്ട്. നമ്മള്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകളിലും പരസ്യം പതിക്കാന്‍ അനുവദിക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് കെ എസ് ആര്‍ ടി സിക്ക് നഷ്ടമുണ്ടാക്കും'- ആന്റണി രാജു പറഞ്ഞു.

കെ എസ് ആര്‍ ടി സി, കെ യു ആര്‍ ടി സി ബസുകളില്‍ പരസ്യങ്ങള്‍ വേണ്ടെന്നും അവ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സ്വകാര്യ ബസെന്നോ സര്‍ക്കാര്‍ ബസെന്നോ വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരസ്യങ്ങള്‍ നീക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പിലായാല്‍ കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും. കെ എസ് ആര്‍ ടിസിയുടെ ടിക്കറ്റിതര വരുമാനത്തിന്റെ ഭൂരിഭാഗവും ബസില്‍ പതിപ്പിക്കുന്ന പരസ്യത്തില്‍നിന്നാണ് ലഭിക്കുന്നത്. പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ഒരു കെ എസ് ആര്‍ ടി സി ബസില്‍ പരസ്യം പതിക്കാനായി വാങ്ങുന്നത്. ഉത്തരവ് നടപ്പിലാക്കിയാല്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവരും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More