ഗുവാഹത്തി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് തടയുമെന്ന് ശശി തരൂര്‍. നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് പോകുന്നത് തടയുകയാണ് തന്റെ ആദ്യ ദൗത്യമെന്നും പാര്‍ട്ടിയിലെ യുവ നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്നെ പിന്തുണയ്ക്കുന്നവര്‍ വിമതരോ ഗാന്ധി കുടുംബത്തിനെതിരായി നില്‍ക്കുന്നവരോ അല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. 'അത്തരം നിരീക്ഷണങ്ങള്‍ തെറ്റാണ്. ഗാന്ധി കുടുംബം എന്നും കോണ്‍ഗ്രസിനൊപ്പമാണ്. ഈ തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും അത് കോണ്‍ഗ്രസിന്റെ വിജയമാണ് എന്ന മനോഭാവത്തോടെയാണ് ഞങ്ങള്‍ മത്സരിക്കുന്നത്. മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെക്കൊപ്പം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം എവിടെപ്പോകുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ കൂടെയുണ്ടാകും. ഞാന്‍ പോകുന്ന സ്ഥലങ്ങളില്‍ എനിക്കൊപ്പമുളളത് സാധാരണക്കാരായ ജനങ്ങളാണ്. കോണ്‍ഗ്രസിലെ മാറ്റത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് ഞാന്‍'-ശശി തരൂര്‍ പറഞ്ഞു.
നാളെയാണ് കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പ് നടക്കുക. 19-ന് ഫലം പ്രഖ്യാപിക്കും.