തെക്കന്‍ കേരളത്തിലെ നേതാക്കളെ അധിക്ഷേപിച്ച സുധാകരന്റെ പ്രസ്താവന വിവാദത്തില്‍

കണ്ണൂര്‍: രാമായണകഥയെ കൂട്ടുപിടിച്ച് കേരളത്തിന്‍റെ തെക്കുനിന്നുള്ള നേതാക്കളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവന വിവാദമായി. കേരളത്തിന്‍റെ വടക്കുനിന്നുള്ള രാഷ്ട്രീയക്കാര്‍ ധൈര്യമുള്ളവരും വിശ്വാസ്യതയുള്ളവരുമാണെന്നും പറഞ്ഞ സുധാകരന്‍ തെക്കുനിന്നുള്ളവര്‍ക്ക് അത്ര വിശ്വാസ്യതയില്ലാത്തത് തൃശൂരിനപ്പുറമുള്ള മണ്ണിന്‍റെ കുഴപ്പമാണ് എന്ന് സ്ഥാപിക്കാനാണ് രാമായണകഥയെ കൂട്ടുപിടിച്ചത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ നടത്തിയ ഈ അഭിപ്രായ പ്രകടനം വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.   

തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന അഭിമുഖകാരന്റെ ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ അദ്ദേഹത്തെ വെട്ടിലാക്കിയിരിക്കുന്നത്. കേരളത്തിലെ തെക്കുവടക്ക് മേഖലകളില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്ക് ചരിത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു തുടങ്ങിയ സുധാകരന്‍ അതിനെ ഉറപ്പിക്കാന്‍ രാവണവധശേഷം മടങ്ങിയ ശ്രീരാമ ലക്ഷമണന്‍മാരുടെ ചിന്തകളെ വിശകലനം ചെയ്തുകൊണ്ട് ഉദാഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ- "അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമദേവന്‍ ലങ്കയില്‍നിന്ന് സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ ശ്രീരാമദേവനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളയാന്‍ ലക്ഷ്മണന് പെട്ടെന്ന് ഒരു തോന്നലുണ്ടായി. എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റവും പശ്ചാത്താപവുമുണ്ടായി. എന്നാല്‍ രാമന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു-''ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല, നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്’' ഇങ്ങനെ പറഞ്ഞുകൊണ്ട് കെ സുധാകരന്‍ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖകാരന്‍ വിശദീകരിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമായണ കഥയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് തെക്കുനിന്നുള്ള രാഷ്ട്രീയക്കാര്‍ വിശ്വസിക്കാന്‍ കൊളളാത്തവരണെന്ന് പരോക്ഷമായി പറഞ്ഞ കെ സുധാകരന്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള നേതാക്കളെ രാഷ്ട്രീയഭേദമന്യേവിശ്വസിക്കാമെന്നും കൂട്ടിച്ചേര്‍ക്കുന്നു. സാമൂഹമാധ്യമങ്ങളിലടക്കം വന്‍ പ്രധിഷേധമാണ് കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത്.  പ്രസ്താവന പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More