അടുത്ത നാലുദിവസം ഇടിമിന്നലും മഴയും; കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്. നാളെയും മറ്റന്നാളും (തിങ്കള്‍,ചൊവ്വ ) ഒറ്റപ്പെട്ട അതിശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ 12 ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദമാണ് കാലാവസ്താ വ്യതിയാനത്തിന് കാരണമായി പറയുന്നത്. മഴയ്ക്ക് പുറമേ, മിന്നല്‍ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇത് തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ചയും കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാ തീരത്തിനടുത്തും മധ്യപൂര്‍വ്വേഷ്യന്‍ സമുദ്രത്തിലും ചക്രവാതച്ചുഴികള്‍ രൂപമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച്ചയോടെ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപമെടുക്കാനും ഇടയുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇത്തരം സ്വാധീനങ്ങളുടെ ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഇന്നുമുതല്‍ 19 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ മുതല്‍ 19 വരെയാണ് യെലോ അലര്‍ട്ട്. വയനാട് ജില്ലയില്‍ തിങ്കള്‍,ചൊവ്വ ദിവസങ്ങളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 4 weeks ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 1 month ago
Weather

ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

More
More
Web Desk 7 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 7 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 8 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More