ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമം അവസാനിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി എം കെ സ്റ്റാലിന്‍

ചെന്നൈ:  ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമം അപ്രായോഗികവും ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന കാലത്തോളം ഇംഗ്ലീഷ് രാജ്യത്തെ ഔദ്യോഗിക ഭാഷയായി തുടരുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു ഉറപ്പുനല്‍കിയതാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

'ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ അപ്രായോഗികവും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനം. തമിഴ്‌നാടിനുമാത്രമല്ല, മാതൃഭാഷയെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിനും അത് അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നവരേക്കാള്‍ കൂടുതല്‍ മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍നിന്ന് അനന്യമായ ഭാഷകളെ സംരക്ഷിക്കാനാണ് ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കിയത്. അത് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തുടരുന്നതും അതുകൊണ്ടാണ്. ഇന്ത്യയുടെ ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്താനായാണ് മുന്‍ പ്രധാനമന്ത്രി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിരിക്കുമെന്ന് ഉറപ്പുനല്‍കിയത്'-എം കെ സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ഒരു ഇന്ത്യ എന്ന പേരില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്‌കാരമുളള ജനങ്ങള്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഹാനികരമാണത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നു'- സ്റ്റാലിന്‍ കത്തില്‍ പറയുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More