തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍. ബലാത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പളളിയെ ഒളിവില്‍ താമസിപ്പിക്കുന്നത് കെ സുധാകരനാണെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. 'എല്‍ദോസിനെതിരെ കൃത്യമായ തെളിവുകളുണ്ട്. കെ സുധാകരന്റെ അറിവോടെയാണ് എല്‍ദോസ് ഒളിവില്‍ കഴിയുന്നത്. എം എല്‍ എയുടെ രാജിയിലല്ല. ജയിലിലാണ് കേസ് അവസാനിക്കുക'- എംവി ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം.
അതേസമയം, എല്‍ദോസ് കുന്നപ്പളളി എം എല്‍ എയ്ക്കെതിരെ വധശ്രമക്കേസ് കൂടി ചുമത്താനാണ് പൊലീസിന്റെ നീക്കം. കോവളം സൂയിസൈഡ് പോയിന്റിലേക്ക് തളളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. യുവതിയുടെ വീട്ടില്‍നിന്ന് എംഎല്‍എയുടെ വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. എല്‍ദോസ് കുന്നപ്പളളിക്കെതിരെ ബലാത്സംഗക്കേസ് ചുമത്തി ആറുദിവസം പിന്നിട്ടിട്ടും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എംഎല്‍എ ഒളിവിലാണെന്നും വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏഴ് സ്ഥലങ്ങളില്‍വെച്ച് എല്‍ദോസ് കുന്നപ്പളളി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. കേസിലെ പ്രധാന സാക്ഷിയെ വാട്ട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതിനും എംഎല്‍എയ്ക്കെതിരെ കേസുണ്ട്.