ജയലളിതയുടെ മരണം: ശശികലക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കമ്മീഷന്‍ റിപ്പോര്‍ട്ട്‌

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും ശശികലയും തമ്മില്‍ 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നും എയിംസ് മെഡിക്കല്‍ സംഘം അഞ്ച് തവണ അപ്പോളോ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചെങ്കിലും ജയലളിതയ്ക്ക് മികച്ച ചികിത്സ നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിതക്ക് ആന്‍ജിയോഗ്രാം ചികിത്സ നല്‍കുന്നത് ശശികല തടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

യുഎസിൽ നിന്നെത്തിയ ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തിരുന്നു.  എന്നാല്‍ ശാസ്ത്രക്രിയ നടന്നിട്ടില്ല. 2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിക്കുകയായിരുന്നു. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജയലളിതയുടെ മരണം 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ശശികല, ഡോ.ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്കർ എന്നിവർക്കെതിരെ കേസെടുക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇവർ നാലു പേരും വിചാരണ നേരിടണമെന്നും ശുപാർശ ചെയ്യുന്ന കമ്മീഷൻ റിപ്പോർട്ട് തമിഴ‍്‍നാട് സര്‍ക്കാര്‍ നിയമസഭയിൽ വച്ചു. ജയലളിതയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതേതുടര്‍ന്നാണ് മുന്‍ മദ്രാസ്‌ ഹൈക്കോടതി ജഡ്ജി എ അറമുഖ സ്വാമി തലവനായ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More