ലോകപ്രശസ്തമായ ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിലെ അംഗങ്ങള്‍ സൈനിക സേവനത്തിലേക്ക്. ഈ മാസം അവസാനത്തോടെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും രണ്ടുവര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ടിക്കേണ്ടിവരുമെന്നും ബിടിഎസിന്റെ മാനേജ്മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു. ബാന്‍ഡിലെ എല്ലാ അംഗങ്ങളും ഒരുമിച്ചാണ് സൈന്യത്തില്‍ ചേരുന്നത്. ബിടിഎസിലെ പ്രായം കൂടിയ അംഗമായ ജിന്‍ ആണ് ആദ്യം സൈനിക സേവനത്തിന് തയാറെടുക്കുന്നത്. അദ്ദേഹത്തിനുപുറകെ ഇതേ കാലയളവില്‍ തന്നെ മറ്റുളളവരും സൈന്യത്തില്‍ ചേരും.
ദക്ഷിണ കൊറിയക്ക് ബിടിഎസ് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് അംഗങ്ങള്‍ക്ക് സൈനിക സേവനം അനുഷ്ടിക്കുന്നതില് പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബിടിഎസ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. വളരെക്കാലമായി രാജ്യത്തിന്റെ പലകോണുകളില്‍നിന്നും ബിടിഎസിന് ഇളവുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് ഇക്കാര്യം അംഗീകരിച്ചില്ല. ബിടിഎസ് അംഗങ്ങള്‍ സൈനിക സേവനം പൂര്‍ത്തിയാക്കി 2025-ലാണ് തിരിച്ചുവരിക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദക്ഷിണ കൊറിയന്‍ നിയമപ്രകാരം രാജ്യത്തെ പുരുഷന്മാര് രണ്ടുവര്‍ഷം നിര്‍ബന്ധമായി സൈന്യത്തില്‍ സേവനമനുഷ്ടിക്കണം. 18 മുതല്‍ 28 വയസിനിടയിലാണ് നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടത്. എന്നാല്‍, ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ തുടങ്ങിയവര്‍ക്ക് ഇളവുണ്ട്.