ബംഗളുരു: ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ച നടപടിയെ വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പ്രതികളെ വിട്ടയച്ചതിലൂടെ ബിജെപി നേതാക്കളുടെ ക്രൂര മനസാണ് പുറത്തുവന്നതെന്നും ക്രിമിനലുകള്‍ക്ക് മാപ്പുനല്കിയതിലൂടെ ബിജെപി രാജ്യത്തിനുതന്നെ നാണക്കേടാണുണ്ടാക്കിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുളള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ബിജെപിയുടെ ക്രൂരമായ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. ഈ കഴുകന്മാര്ക്ക് മാപ്പുനല്കിയതിലൂടെ അവര്‍ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കി. അമിത് ഷാ രാജിവെച്ച് മുഴുവന്‍ രാജ്യത്തോടും മാപ്പുപറയണം'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വൈകാരികമായ വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ബിജെപി ഉപയോഗിക്കുകയാണെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാരെ ധ്രുവീകരിക്കാനാണ് ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകികളെയും അവര്‍ മോചിപ്പിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബിജെപിക്ക് രാജ്യത്തെ സ്ത്രീകളുടെ ആശങ്കകളേക്കാള്‍ പ്രധാനം തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.