ഗുജറാത്ത്‌ കലാപം: സര്‍ദാര്‍പുര കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം, സാമൂഹ്യസേവനത്തിന് നിര്‍ദ്ദേശം

2002-ലെ ഗുജറാത്ത്‌ കലാപത്തില്‍ സര്‍ദാര്‍പുരയില്‍ 33 മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ പ്രതികളായ 14 പേര്‍ക്ക്  സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സാമൂഹ്യവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്ന നിര്‍ദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

ഗുജറാത്തില്‍ പ്രവേശിക്കരുത് എന്നതാണ് പ്രധാന ഉപാധി. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പൂര്‍, ഇന്‍ഡോര്‍ ജില്ലാ നിയമകാര്യ അധികൃതരോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇവരുടെ പെരുമാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മധ്യപ്രദേശ്‌ ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവർ. കുറ്റവാളികളെ രണ്ട് സംഘമായി തിരിച്ച് ഇൻഡോറിലേക്കും ജബൽപൂരിലേക്കും അയക്കാനാണ് ഉത്തരവ്. വടക്കൻ ഗുജറാത്തിലെ സർദാപുരയിൽ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെയാണ് അക്രമികൾ  ജീവനോടെ തീ വെച്ച് കൊന്നത്.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 7 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 8 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 8 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More