ഞാനും അമീര്‍ ഖാനും തമ്മില്‍ പ്രശ്നങ്ങളില്ല; വാര്‍ത്തകള്‍ വ്യാജം - ലാല്‍ സിംഗ് ഛദ്ദ സംവിധായകന്‍

മുംബൈ: താനും നടന്‍ അമീര്‍ ഖാനും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് ലാല്‍ സിംഗ് ഛദ്ദ സംവിധായകന്‍ അദ്വൈത് ചന്ദന്‍. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും അദ്വൈത് ചന്ദന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സഹിതം പങ്കുവെച്ചാണ് അദ്വൈത് ചന്ദന്‍ സൗഹൃദത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ലാല്‍ സിംഗ് ഛദ്ദ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ഭിന്നതകള്‍ ഉടലെടുത്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

'ഞങ്ങളുടെ ബന്ധവുമായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഞാനും അമീര്‍ സാറും തമ്മില്‍ നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഞങ്ങൾ ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണെ'ന്നാണ് അദ്വൈത് ചന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഈ വര്‍ഷം ആഗസ്റ്റിലാണ് ലാല്‍ സിംഗ് ഛദ്ദ  റിലീസ് ചെയ്തത്. 185 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നത്. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം മൊഴി മാറ്റിയും പ്രദർശനത്തിനെത്തിയിരുന്നു. എങ്കിലും സിനിമ പരാജയപ്പെടുകയായിരുന്നു. ത്രീ ഇഡിയറ്റ്‌സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിച്ച ചിത്രം കൂടിയാണ് ലാല്‍ സിംഗ് ഛദ്ദ.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More