ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിജയിച്ചു. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. 7,897 വോട്ടാണ് ഖാര്‍ഗെക്ക് ലഭിച്ചത്. ശശി തരൂരിന് 1,072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ട് അസാധുവായി. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ അഭിനന്ദിക്കുന്നുവെന്നും പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ആഘോഷമാണ് നടക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍തന്നെ ശശി തരൂര്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട മറ്റൊരു പേര് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റേതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനും അശോക് ഗെഹ്ലോട്ട് പ്രസിഡന്റാകുന്നതിനോടായിരുന്നു താല്‍പ്പര്യം. എന്നാല്‍ രാജസ്ഥാന് മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ ഗെഹ്ലോട്ട് തയാറായില്ല. ദിഗ് വിജയ് സിംഗ് മത്സരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അവസാനം കര്ണാടകയില്നിന്നുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരാണ് ഉയര്‍ന്നുവന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എണ്‍പതുകാരനായ ഖാര്‍ഗെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസില്‍ സജീവമായത്. ഒന്‍പത് തവണ എംഎല്‍എയായിരുന്ന അദ്ദേഹം കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖം കൂടിയാണ്. കേന്ദ്രമന്ത്രിയായും കര്‍ണാടകയിലെ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുളള ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.