സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി. സിവിക്കിന് ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ പരാതിക്കാരിയായ യുവതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് ഉത്തരവ്. ജസ്റ്റിസ് എ ബദറുദ്ദീനാണ് അപ്പീല്‍ പരിഗണിച്ചത്. സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്നുതന്നെ കോടതി ജാമ്യഹര്‍ജി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സിവിക്കിന് ജാമ്യം നല്‍കിയുളള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയിരുന്നു. ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നതുള്‍പ്പെടെയുളള പരാമര്‍ശങ്ങളാണ് നീക്കം ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടപ്പുറത്തുവെച്ച് നടന്ന കവിതാ ക്യാംപിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സിവിക് ചന്ദ്രന്‍ കടന്നുപിടിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിയുടെ പരാതി. യുവതി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും സെഷന്‍സ് കോടതി സിവിക്കിന് മുന്‍കൂര്‍ ജാമ്യമനുവദിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More