എലിസബത്ത് രാജ്ഞിയുടെ പൈതൃകം പിന്തുടരാന്‍ സാധിക്കുന്നത് മഹത്തരം - മേഗന്‍ മാര്‍ക്കിള്‍

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി കൊച്ചുമകന്‍ ഹാരി രാജകുമാരന്‍റെ ഭാര്യയും നടിയുമായ മേഗന്‍ മാര്‍ക്കിള്‍. എലിസബത്ത് രാജ്ഞിയുടെ സ്നേഹവും പിന്തുണയും തനിക്ക് അനുഭവിക്കാന്‍ സാധിച്ചുവെന്നും താന്‍ അതിനെന്നും നന്ദിയുള്ളവളായിരിക്കുമെന്നും മേഗന്‍ പറഞ്ഞു. രാജ്ഞിയുടെ മരണസമയത്ത് ഭര്‍ത്താവ് ഹാരി വളരെ വേദനിച്ചിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം ആ സമയം ചെലവിടാന്‍ സാധിച്ചത് തന്‍റെ ഭാഗ്യമാണെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മേഗന്‍ കൂട്ടിച്ചേര്‍ത്തു. 'എലിസബത്ത് രാജ്ഞിയുടെ സ്നേഹം ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ആ പൈതൃകം പിന്തുടരാന്‍ സാധിക്കുകയെന്നത് മഹത്തരമായ കാര്യമാണ്. സ്ത്രീകള്‍ നേതൃപദവിയിലെത്തുമ്പോള്‍ എങ്ങനെയായിരിക്കണമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് എലിസബത്ത് രാജ്ഞിയെന്നും' മേഗന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എലിസബത്ത് രാജ്ഞിമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ആ നിമിഷങ്ങള്‍ ഇപ്പോഴും വളരെ അഭിമാനത്തിടെയാണ് താന്‍ ഓര്‍ക്കുന്നത്. രാജ്ഞിയുമായി വളരെ ഊഷ്മളമായ ബന്ധമാണ് തനിക്കുണ്ടായിരുന്നത്. ഇതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മേഗന്‍ വ്യക്തമാക്കി. ഹാരി രാജകുമാരനെ വിവാഹം കഴിച്ചതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് മേഗന്‍ മാര്‍ക്കിള്‍. വിവാഹത്തിനുശേഷം രാജകുടുംബത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള വംശീയ അതിക്ഷേപങ്ങളെക്കുറിച്ച് മേഗന്‍ തുറന്നുപറഞ്ഞിരുന്നു. പിന്നാലെ ഹാരിയും മേഗനും കൊട്ടാരത്തില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് താമസം മാറുകയായിരുന്നു. മരണശേഷം രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഹാരിയും മേഗനും എത്തിയിരുന്നു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More