ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടാകും- എല്‍ദോസിനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായതിനുപിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയ്‌ക്കെതിരെ കെ മുരളീധരന്‍ എംപി. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും അത്തരക്കാരെ കോണ്‍ഗ്രസ് ഒരിക്കലും സംരക്ഷിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. 'എല്‍ദോസ് ചെയ്തതിനെ ഒരിക്കലും അനുകൂലിക്കില്ല. അദ്ദേഹം ഒളിവില്‍ പോയത് തെറ്റാണ്. ഒളിവില്‍ പോയ എംഎല്‍എയെ കണ്ടുപിടിക്കേണ്ടത് പൊലീസാണ്. എല്‍ദോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നത് വൈകി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം'-കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കെ പി സി സിക്ക് എല്‍ദോസ് കുന്നപ്പിളളിയുടെ വിശദീകരണം ലഭിച്ചെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. 'എല്‍ദോസിന്റെ മറുപടി കിട്ടിയിട്ടുണ്ട്. കെ പി സി സി ഓഫീസിലേക്ക് വക്കീല്‍ മുഖാന്തരമാണ് വിശദീകരണം അയച്ചത്. ഡല്‍ഹിയിലായതിനാല്‍ കത്ത് തുറന്നിട്ടില്ല. നാളെ കത്തിന്റെ ഉളളടക്കം പരിശോധിച്ചതിനുശേഷം മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടിയെടുക്കും. എല്‍ദോസിനെതിരായ ആരോപണത്തെ ഗൗരവമായാണ് കാണുന്നത്. ഒരുകാരണവശാലും അതിനെ ന്യായീകരിക്കുന്നില്ല'- കെ സുധാകരന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More