ഞാന്‍ നിരപരാധി; കേസ് രാഷ്ട്രീയ പ്രേരിതം - കെ പി സി സിക്ക് വിശദീകരണം നല്‍കി എല്‍ദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ കെ പി സി സിക്ക് വിശദീകരണം നല്‍കി. താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്. പീഡനപരാതി ഉന്നയിച്ച യുവതി ഇതിനുമുന്‍പ് പലര്‍ക്കുമെതിരെ ഇത്തരത്തില്‍ വ്യാജപരാതികള്‍ നല്‍കിയിട്ടുണ്ടെന്നും തന്‍റെ ഭാഗം കൂടി കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും കെ പി സി സിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

'ഒരു പി ആര്‍ ഏജന്‍സിക്കാരിയെന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തനിക്കെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളൊന്നും തന്നെ നിലനില്‍ക്കില്ല. തന്‍റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ സാധിക്കും. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കും മുന്‍പ് തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് മാറിനില്‍ക്കുന്നതെന്നും' എം എല്‍ എ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  കെ പി സി സിക്ക് എല്‍ദോസ് കുന്നപ്പിളളിയുടെ വിശദീകരണം ലഭിച്ചെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്‍ദോസിന്റെ മറുപടി കിട്ടിയിട്ടുണ്ട്. കെ പി സി സി ഓഫീസിലേക്ക് വക്കീല്‍ മുഖാന്തരമാണ് വിശദീകരണം അയച്ചത്. നാളെ കത്തിന്റെ ഉളളടക്കം പരിശോധിച്ചതിനുശേഷം മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടിയെടുക്കും. എല്‍ദോസിനെതിരായ ആരോപണത്തെ ഗൗരവമായാണ് കാണുന്നത്. ഒരുകാരണവശാലും അതിനെ ന്യായീകരിക്കുന്നില്ലെ'ന്നാണ് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More