ജര്‍മ്മനിയുടെ ഇടപെടല്‍ ശ്രദ്ധേയം, 24 മണിക്കൂറിനകം മരണപ്പെട്ടത് 248 പേര്‍ മാത്രം

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 248 പേര്‍.

ബര്‍ലിന്‍:  യൂറോപ്പില്‍ രോഗബാധയില്‍  ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ നിരക്ക് 300 നു മുകളിലാണ് എന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.  കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 248 പേരാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നിന്ന് കുറഞ്ഞ നിലയാണിത്. ജര്‍മ്മനിയില്‍ ഇതുവരെ 4,052 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,37,698- ആണ്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍  ഉണ്ടായ വര്‍ധനവ്‌ കുറക്കാന്‍ 24 മണിക്കൂറിനകം ജര്‍മ്മനിക്ക് കഴിഞ്ഞു.

എന്നാല്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍   ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക്  4,052  താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.  ഇറ്റലിയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 22,170 ആണ്, , സ്പെയിനില്‍ 19,315 ഉം ഫ്രാന്‍സില്‍ 17,920 ഉം ബ്രിട്ടനില്‍ 13,729 പേരുമാണ് ഇതുവരെ കോവിഡ് -19 ബാധിച്ചു മരണപ്പെട്ടത്.

ഇറ്റലി -1,68,941, സ്പെയിന്‍ - 1,84,948, ഫ്രാന്‍സ് - 1,65,027 , ബ്രിട്ടന്‍ -  1,03,093 എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. അതേസമയം ആദ്യത്തെ മൂന്നുരാജ്യങ്ങള്‍ക്ക് താഴെ ബ്രിട്ടനുമുകളിലാണ് ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. മുകളില്‍ സൂചിപ്പിച്ചത് പോലെ ജര്‍മ്മനിയില്‍ 
ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്  1,37,698 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും 






Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More