'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്'; മോഹന്‍ലാല്‍ ചിത്രം 'എലോണി'ന്‍റെ ടീസര്‍ പുറത്ത്

കൊച്ചി: സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം 'എലോണി'ന്‍റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ സസ്പെന്‍സ് നിറഞ്ഞുനില്‍ക്കുന്നു. മറ്റ് അറിയിപ്പുകളൊന്നുമില്ലാതെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ പുറത്തിറങ്ങുന്ന ദിവസം തന്നെയാണ് എലോണിന്‍റെ ടീസറും പുറത്തുവിട്ടിരിക്കുന്നത്. എലോൺ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുമുണ്ട്. 'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

എലോണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഷാജി കൈലാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഷൂട്ട്‌ ചെയ്ത സിനിമയാണിതെന്നും വേറൊരു മൂഡാണ് ചിത്രത്തിനുള്ളതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ സിനിമ ലാഗ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാളിദാസ് എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം.അതേസമയം, ഇന്ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ 'മോണ്‍സ്റ്ററി'ന് ആദ്യദിനം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More