മുസ്ലീം യുവാക്കളെ പരസ്യമായി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നോട്ടീസ്

അഹമ്മദാബാദ്: മുസ്ലീം യുവാക്കളെ പരസ്യമായി കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നോട്ടീസ്. പൊതുമധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതിന് പൊലീസുകാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എ ജെ ശാസ്ത്രി എന്നിവരാണ് യുവാക്കളുടെ ഹര്‍ജി പരിഗണിച്ചത്.

ഒക്ടോബര്‍ മൂന്നിന് ഖേഡ ജില്ലയിലെ ഉന്ധേര ഗ്രാമത്തിലാണ് യുവാക്കളെ പൊലീസ് പൊതുമധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. നവരാത്രി ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കല്ലെറിഞ്ഞു എന്നാരോപിച്ചാണ് മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അവരെ ഗ്രാമത്തിലേക്ക് കൊണ്ടുവന്ന് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസുകാര്‍ തന്നെ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്‍സ്‌പെക്ടര്‍ എ വി പാര്‍മര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഡി ബി കുമാവത് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യുവാക്കളെ മഫ്തിയിലുണ്ടായിരുന്ന പൊലീസുകാര്‍ മര്‍ദ്ദിച്ചത്. ചുറ്റും കൂടിയിരുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നൂറുകണക്കിനുപേര്‍ മര്‍ദ്ദിക്കുന്നതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഗുജറാത്ത് പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്തിന് എന്റെ പേനയെ ഭയക്കുന്നു? - നിതാഷ കൗള്‍

More
More
National Desk 1 day ago
National

സീത-അക്ബര്‍ വിവാദം; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

More
More
National Desk 2 days ago
National

ലോക്കോ പൈലറ്റില്ലാതെ ജമ്മു മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

More
More
National Desk 3 days ago
National

ചോദ്യ പേപ്പര്‍ ചോര്‍ന്നു; യുപിയില്‍ 48 ലക്ഷം പേരെഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി

More
More
National Desk 3 days ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More