പരാതിക്ക് കാത്തുനില്‍ക്കാതെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടപടിയെടുക്കൂ- പൊലീസിനോട് സുപ്രീംകോടതി

ഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പരാതിക്ക് കാത്തുനില്‍ക്കാതെ സ്വമേധയാ കേസെടുക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സുപ്രീംകോടതി പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ അധികൃതര്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃതികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലീങ്ങള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ പ്രസംഗത്തിനെതിരായ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.

മതേതര സ്വഭാവമുളള ഒരു രാജ്യത്തിന് ചേര്‍ന്നതല്ല വിദ്വേഷ പ്രസംഗങ്ങള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. എന്നിട്ടും നമ്മള്‍ മതത്തിന്റെ പേരില്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്. ആരുടെ ഭാഗത്തുനിന്നായാലും വിദ്വേഷ പ്രസംഗങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം നോക്കേണ്ട കാര്യമില്ല. കര്‍ശന നടപടിയെടുക്കണം- കോടതി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉടന്‍ സ്വമേധയാ നടപടികള്‍ എടുക്കണമെന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളോട് കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ മടികാണിച്ചാല്‍ അത് കോടതിയലക്ഷ്യമായി കാണുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 16 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 17 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More