ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ യഥാര്‍ത്ഥ മുസ്ലീമിനാവില്ല- സമാജ് വാദി പാര്‍ട്ടി എംഎല്‍എ

ലക്‌നൗ: യഥാര്‍ത്ഥ മുസ്ലീമിന് ഒരിക്കലും ബിജെപിക്ക് വോട്ടുചെയ്യാനാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി എം എല്‍ എ  ഇക്ബാല്‍ മെഹ്‌മൂദ്. 'ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ആരാധിക്കുന്നവരെ മുസ്ലീങ്ങള്‍ക്ക് ഒരിക്കലും വിശ്വസിക്കാനാവില്ല. ആര്‍ എസ് എസിനും ബിജെപിക്കും ഒരിക്കലും മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കാനാവില്ല. അതുകൊണ്ട് ഒരു യഥാര്‍ത്ഥ മുസ്ലീമിന് ബിജെപിക്ക് വോട്ടുചെയ്യാനാവില്ല'- ഇക്ബാല്‍ മെഹ്‌മൂദ് പറഞ്ഞു. 

അടുത്തിടെ ബിജെപി ദളിത് മുസ്ലീങ്ങളുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന പാസ്മണ്ട മുസ്ലീം മഹാസ് സംഘടനയുടെ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാസ്മണ്ട മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതും മുസ്ലീം പളളികള്‍ സന്ദര്‍ശിക്കുകയും പുരോഹിതരോട് സംസാരിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളെ സംഘപരിവാറുമായി അടുപ്പിക്കാനുളള ശ്രമങ്ങള്‍ വലതുപക്ഷ സംഘടനകളും ബിജെപിയും നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് സമാജ് വാദി പാര്‍ട്ടി എം എല്‍ എയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും ഇക്ബാല്‍ മെഹ്‌മൂദ് ആരോപിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിക്ക് സി ബി ഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഭയമാണ്. അതുകൊണ്ടാണ് അവര്‍ ബിജെപിക്കെതിരെ ഒന്നും സംസാരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 4 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 7 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More