അദാനി 83,000 കോടി രൂപ കടമെടുക്കുന്നു

ഡല്‍ഹി: രാജ്യത്തെ പ്രമുഖ കുത്തക കമ്പനിയായ അദാനി വന്‍തുക കടമെടുക്കുന്നു. പത്ത് ബില്യന്‍ ഡോളര്‍ അതായത് എണ്‍പത്തി മൂവായിരം കോടി ഇന്ത്യന്‍ രൂപയാണ് ഗൌതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് വായ്പ്പ എടുക്കുന്നത്. വിവിധ തരത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തും സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഏറ്റെടുത്തും ബാധ്യതയില്‍ പെട്ടതാണ് പുതിയ വായ്പയെടുക്കലിനു കാരണമായി സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്. എന്നാല്‍ കമ്പനി ഇക്കാര്യത്തില്‍ പൊതുപ്രസ്താവനകള്‍ നടത്തിയിട്ടില്ല. 

അദാനി ഗ്രൂപ്പ് ഇപ്പോള്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളില്‍ അധികവും ഊര്‍ജ്ജം, ഡിജിറ്റല്‍, മാധ്യമ, പോര്‍ട്ട്‌ മേഖലകളിലാണ്. ഇതില്‍ പലതും നിലവിലുള്ള പദ്ധതികളുടെ ഏറ്റെടുക്കലുകളാണ്. ഇതിനാകട്ടെ വന്‍തോതില്‍ ഉയര്‍ന്ന നിരക്കില്‍ വായ്പ എടുക്കേണ്ടിവന്നിട്ടുണ്ട്. പലിശയിനത്തില്‍ വന്‍തുക തിരിച്ചടവ് വന്നതാണ് കമ്പനിയെ താല്ക്കാ‍ലികമായി പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ മറികടക്കാനാണ് കുറഞ്ഞ പലിശ നിരക്കില്‍ വായ്പയ്ക്കായി അദാനി ശ്രമിക്കുന്നത്. കൂടിയ പലിശ നിരക്കില്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുകയാണ് പ്രഥമ ലക്ഷ്യം. ഇതിനായി മാത്രം അമ്പതിനായിരം കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പലിശ കുറയ്ക്കുന്നതിനായി വിവിധ തരം ബോണ്ടുകള്‍ വഴി പണസമാഹരണം നടത്തും. ഇതിനുപുറമെ വിദേശ നിക്ഷേപം സ്വീകരിക്കാനും പദ്ധതിയുണ്ട്. ഇതിനായുള്ള നടപടികള്‍ അടുത്തമാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായുള്ള ഏറ്റെടുക്കലുകള്‍ മൂലമുണ്ടായ സാമ്പത്തിക പ്രയാസം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തുടങ്ങുന്നതിനും തടസ്സമാണ്. ഇത് മറികടക്കാന്‍ കൂടിയാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 2 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More