ജിയോ വെറും മൂന്നുമാസംകൊണ്ട് നേടിയ ലാഭം 4,518 കോടി

മുംബൈ: രാജ്യത്തെയും ഏറ്റവും വലിയ കുത്തക കമ്പനിയായ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ടെലികോം കമ്പനിയായ ജിയോ ഇന്ഫോകോം വെറും മൂന്നുമാസങ്ങള്‍കൊണ്ട് ഉണ്ടാക്കിയ ലാഭം 4,518 കോടി. ഇക്കഴിഞ്ഞ (2022) ജൂലായ്‌ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ കമ്പനിയാണ് ജിയോ. 

ജിയോ ഡിജിറ്റല്‍ സര്‍വീസ് ഉപഭോക്താക്കളില്‍ നിന്ന് ശരാശരി 177. 20 രൂപ ഈടാക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. 2021 ജൂലായ്‌ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ജിയോ ഉണ്ടാക്കിയ നേട്ടത്തേക്കാള്‍ 28 ശതമാനം അധികമാണ് ഈ വര്‍ഷമുണ്ടാക്കിയത് എന്നാണ് കണക്കുകള്‍ നല്‍കുന്ന  സൂചന. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അറ്റാദായത്തില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജിയോ ഡിജിറ്റല്‍ സര്‍വീസിന്റെ വരുമാനം 22, 521 ആയി ഉയര്‍ന്ന് 20 ശതാമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അറ്റാദായം 13, 656 കോടി രൂപയിലെത്തിയാണ് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 1 month ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 9 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 10 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 11 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 11 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 11 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More