60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശാസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുമെന്ന് റോക്കട്രിയുടെ നിര്‍മ്മാതാവ്

കൊച്ചി: 'റോക്കട്രി ദ നമ്പി എഫക്ട്' വന്‍ വിജയം നേടിയതിനുപിന്നാലെ 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ധനരായ 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശാസ്ത്രക്രിയയ്ക്ക് പണം നല്‍കുമെന്ന് നിര്‍മ്മാതാവ് വര്‍ഗീസ്‌ മൂലന്‍. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷനും ഇന്ത്യയില പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രക്രിയകള്‍ക്കുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 30 ന് അങ്കമാലി ടിബി ജംഗ്ഷനിലെ സിഎസ് ഓഡിറ്റോറിയത്തില്‍ വച്ച് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നമ്പി നാരായണന്‍ ഉദ്ഘാടനം ചെയ്യും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിച്ചത് ആര്‍ മാധവനാണ്. അലൈപായുതേ, "തനു വെഡ്‌സ് മനു എന്നീ ചിത്രങ്ങളിലൂടെയാണ് മാധവൻ സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത്.  ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല, അദ്ദേഹത്തിന്‍റെ സംഭാവനകളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27-ത് ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് റോക്കട്രി നിർമിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 2 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 3 days ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 4 days ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More