'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ഗോൾഡ് സിനിമയുടെ റിലീസ് നീണ്ടുപോകുന്നതില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍. ഗോള്‍ഡ്‌ ഡിലിറ്റായി പോയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ലിസ്റ്റിന്‍ പറഞ്ഞു. 'കുമാരി' സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോള്‍ഡ്‌ സിനിമയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണത്തിന് ലിസ്റ്റിന്‍ മറുപടി നല്‍കിയത്. 

സിസ്റ്റം ഹാങായി കിടക്കുകയാണ്. അതൊന്ന് റെഡിയായിട്ടുവേണം ഗോള്‍ഡ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍. ഞാന്‍ ഇത് തമാശയായി പറയുന്നതല്ല. ഫൂട്ടേജ് വേറെ ഒരു സിസ്റ്റത്തിലുണ്ട്. അതുകോണ്ട് സിനിമ ഡിലിറ്റായിയെന്ന് ഓര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല - ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അൽഫോൺസ് പുത്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനാകുന്ന ഗോൾഡ് റിലീസിന് തയ്യാറെടുക്കുന്നുവെന്ന വാർത്ത പുറത്തു വന്നിട്ട് ഏറെ നാളായി. ഈ ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More