തിരുവനന്തപുരം: സ്വപ്‌ന സുരേഷ് സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വപ്‌ന തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്നു എന്നുവെച്ച് അതിനെല്ലാം ഉത്തരം പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും നേതാക്കളെ അന്നും ഇന്നും സംശയമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വപ്‌നാ സുരേഷ് പറയുന്നതിനാണ് ധാര്‍മ്മികതയുളളത് എന്ന് അടിച്ചേല്‍പ്പിക്കാന്‍ നോക്കേണ്ട. അവരിങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനെല്ലാം മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ല. അവരുടെ ആരോപണങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയമാണ്. സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച്ചയില്ല. സ്വപ്‌നക്കെതിരെ കേസ് കൊടുക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്'-എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം നേതാക്കളായ കടകംപളളി സുരേന്ദ്രന്‍, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചിരുന്നു എന്നാണ് സ്വപ്‌ന സുരേഷ് ആരോപിച്ചത്. കടകംപളളി സുരേന്ദ്രന്‍ ലൈംഗികച്ചുവയുളള മെസേജുകള്‍ അയച്ചു, ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. പി ശ്രീരാമകൃഷ്ണന്‍ ഐ ലവ് യു മെസേജ് അയച്ചു. റൂമിലേക്കും വീട്ടിലേക്കും ക്ഷണിച്ചു. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു എന്നാണ് സ്വപ്‌ന ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.