ഗൗരി ലങ്കേഷ് വധം: പ്രതിയുടെ ജാമ്യപേക്ഷ തള്ളി

ബാംഗ്ലൂര്‍: ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയുടെ ജാമ്യപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഋഷികേഷ് ദേവ്ദികർ സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിലാണ് ഋഷികേഷ് ദേവ്ദികറിനെ അറസ്റ്റ് ചെയ്യുകയും ജയിലലടക്കുകയും ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 167-ാം വകുപ്പ് പ്രകാരം തനിക്ക് പ്രത്യേക ജാമ്യത്തിനര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സെക്ഷന്‍സ് കോടതി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സെക്ഷന്‍സ് കോടതി ജാമ്യഹര്‍ജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

കൊലപാതകക്കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. എന്നാല്‍ തന്‍റെ കാര്യത്തില്‍ 2020 ഏപ്രില്‍ വരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. അതിനാല്‍  തനിക്ക് സ്വഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ഋഷികേഷ് ദേവ്ദികര്‍ കോടതിയില്‍ വാദിച്ചത്. അതേസമയം, കൊലപാതകം നടത്തിയതിനുപിന്നാലെ ഒളിവില്‍ പോയ ഋഷികേഷിനെ അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിനെ വീടിനുമുന്നില്‍ വച്ച് വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 18 പേരെ പ്രതിചേര്‍ത്ത് 2018- ലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സംഘപരിവാറിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളാണ് ഗൗരി ലങ്കേഷ്. തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊറെ എന്നയാളാണ് ഗൗരി ലങ്കേഷിനെതിരെ വെടിയുയിര്‍ത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗൗരി ലങ്കേഷിന്‍റെ കുടുംബം പങ്കെടുത്തത് ദേശിയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മ ഇന്ദിരയും സഹോദരി കവിതയുമാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത്. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്നും അവരുടെ ആശയങ്ങള്‍ക്കൊപ്പമാണ് താന്‍ നിലകൊളളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More