അമിതാഭ് ബച്ചന് പരുക്ക്; വിശ്രമം വേണമെന്ന് നിര്‍ദ്ദേശം

ഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന് പരിക്ക്. കാലിന് പരിക്കു പറ്റിയതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കാര്യം നടന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഒരു ലോഹക്ഷണം ഇടതുകാലില്‍ കൊണ്ടുവന്നുവെന്നും ഞരമ്പ് മുറിഞ്ഞു കുറെ രക്തം പോയെന്നും തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചന്‍ ആരാധകരുമായി പങ്കുവെച്ചത്. കൃത്യസമയത്ത് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചതിനാല്‍ ഇപ്പോള്‍ താന്‍ ആരോഗ്യവാനായി തുടരുന്നുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. ബച്ചന്‍ അവതാരകനാകുന്ന 'കൗന്‍ ബനേഗ ക്രോര്‍പതി' എന്ന പരിപാടിയുടെ സെറ്റില്‍ വച്ചാണ് അദ്ദേഹത്തിന് പരുക്കേറ്റത്.

'കൗന്‍ ബനേഗ ക്രോര്‍പതി എന്ന ഷോയുടെ ഇടയില്‍ വെച്ച് ലോഹക്കഷണം കാലില്‍ കൊണ്ടു. രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. കാലില്‍ സ്റ്റിച്ചിട്ടിരിക്കുകയാണ്. കുറെ രക്തം വാര്‍ന്നുപോയതിനാല്‍ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൗന്‍ ബനേഗ ക്രോര്‍പതിയുടെ ഒരു ദിവസത്തെ ഷൂട്ട്‌ 3 -4 മണിക്കൂര്‍ നീണ്ടുപോകും. ഇപ്പോള്‍ അതിനുസാധിക്കില്ല. എന്നാല്‍ അധികം വൈകാതെ തന്നെ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും' - അമിതാഭ് ബച്ചന്‍ പറഞ്ഞു.

അതേസമയം, ഈ വര്‍ഷം നാല് സിനിമകളിലാണ് അമിതാഭ് ബച്ചന്‍ അഭിനയിച്ചത്. ഝുണ്ഡ്‌, റണ്‍വേ 34, ബ്രഹ്‌മാസ്ത്ര, ഗുഡ്‌ബൈ എന്നീ ചിത്രങ്ങളിലാണ് നടന്‍ വേഷമിട്ടത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഊന്‍ചായി നവംബര്‍ 11 ന് തിയേറ്ററുകളിലെത്തും. അനുപം ഖേര്‍, നീന ഗുപ്ത, പരിനീതി ചോപ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്തിന് എന്റെ പേനയെ ഭയക്കുന്നു? - നിതാഷ കൗള്‍

More
More
National Desk 1 day ago
National

സീത-അക്ബര്‍ വിവാദം; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

More
More
National Desk 2 days ago
National

ലോക്കോ പൈലറ്റില്ലാതെ ജമ്മു മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

More
More
National Desk 2 days ago
National

ചോദ്യ പേപ്പര്‍ ചോര്‍ന്നു; യുപിയില്‍ 48 ലക്ഷം പേരെഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി

More
More
National Desk 3 days ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More