ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളത് - കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. പോലീസിലെ ക്രിമിനലുകൾക്ക്  മുഖ്യമന്ത്രി തന്നെ പ്രോത്സാഹനം നൽകുകയാണ്. ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളത്? നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു സ്ഥാനാരോഹണം നടത്തിയതും കേരളം കണ്ടു. മനസ്സു മരവിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ കഴിഞ്ഞ കുറച്ച് നാളുകളിൽ നമ്മൾ കണ്ടു. അതിലൊക്കെയും കുറ്റക്കാർ പോലീസുകാർ തന്നെയാണെന്നിരിക്കെ... എന്തിനാണ് മുഖ്യമന്ത്രി ഈ ക്രിമിനൽ ഉദ്യോഗസ്ഥർക്ക് കുട പിടിക്കാൻ വരുന്നത്- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സിപിഎമ്മിലെ അടിമക്കൂട്ടങ്ങൾക്ക് പോലും തന്റെ സ്റ്റാലിൻ മോഡൽ പെരുമാറ്റം അസഹനീയമായെന്ന് തോന്നിയത് കൊണ്ടാകാം... അടുത്തിടെയായി പിണറായി വിജയൻ ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്രിമിനൽ പോലീസുകാരുടെ ചെയ്തികൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തോടാണ് യാതൊരു ഉളുപ്പുമില്ലാതെ 'ഇതാണ് മികച്ച പോലീസിങ് ' എന്നദ്ദേഹം പറയുന്നത്. പിണറായി പോലീസ് 2016 മുതലിങ്ങോട്ടു കൊന്നതും, ജീവച്ഛവം ആക്കിയതുമായ ഒരുപാടധികം നിരപരാധികൾ ഈ നാട്ടിലുണ്ട്. അവരുടെ കണ്ണുനീരിന്റെ മുകളിലാണ്  ഇത്രയ്ക്ക് പൈശാചികമായ  പ്രസ്താവനകളുമായി മുഖ്യമന്ത്രി വരുന്നത്. ഒരുതരത്തിൽ പോലീസിലെ ക്രിമിനലുകൾക്ക്  മുഖ്യമന്ത്രി തന്നെ പ്രോത്സാഹനം നൽകുകയാണ്.

ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളത്? നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു സ്ഥാനാരോഹണം നടത്തിയതും കേരളം കണ്ടു. മനസ്സു മരവിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ കഴിഞ്ഞ കുറച്ച് നാളുകളിൽ നമ്മൾ കണ്ടു. അതിലൊക്കെയും കുറ്റക്കാർ പോലീസുകാർ തന്നെയാണെന്നിരിക്കെ... എന്തിനാണ് മുഖ്യമന്ത്രി ഈ ക്രിമിനൽ ഉദ്യോഗസ്ഥർക്ക് കുട പിടിക്കാൻ വരുന്നത്?

പൊളിറ്റിക്കൽ ക്രിമിനലിന് പോലീസ് ക്രിമിനലുകളോടുള്ള സ്നേഹവും വാത്സല്യവും കേരളത്തിന്‌ മനസിലാകുന്നുണ്ട്. അതുവഴി ഇനിയും ഒരുപാട് പാവങ്ങളെ ദ്രോഹിക്കാനുള്ള ഊർജ്ജവും പിണറായി പോലീസിന് കിട്ടുന്നുണ്ടാകും.PSC തട്ടിപ്പ് വഴി സേനയിൽ കയറി, നിർധനരായ എത്രയോ കുടുംബങ്ങളുടെ അത്താണികളെ ഇല്ലാതാക്കിയ ക്രിമിനലുകളോട് ഒന്നേ പറയാനുള്ളൂ. കാലം മാറും. ഭരണവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 8 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 12 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 13 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More