ലൈംഗിക പീഡനക്കേസ് ; സിവിക് ചന്ദ്രന്‍ കീഴടങ്ങി

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് സിവിക് ചന്ദ്രന്‍ പൊലീസിനുമുന്നില്‍ കീഴടങ്ങി. വടകര ഡി വൈ എസ് പിക്കുമുന്നിലാണ് കീഴടങ്ങിയത്. സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഏഴ് ദിവസത്തിനുളളില്‍ കീഴടങ്ങണം എന്നായിരുന്നു കോടതി ഉത്തരവ്. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു.

കേസില്‍ ജാമ്യം നല്‍കുന്ന കാര്യത്തില്‍ ജില്ലാ കോടതിയാണ് വിധി പറയുക. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകൂടി ചേര്‍ത്തതിനാല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വടകര ഡി വൈ എസ് പിക്ക് കൈമാറുകയായിരുന്നു. രാവിലെ ഒന്‍പതുമണിമുതല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സിവിക് ചന്ദ്രനെ ചോദ്യംചെയ്തുവരികയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടപ്പുറത്തുവെച്ച് നടന്ന കവിതാ ക്യാംപിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സിവിക് ചന്ദ്രന്‍ കടന്നുപിടിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിയുടെ പരാതി. സിവികിനെതിരായ മറ്റൊരു ലൈംഗികാതിക്രമ കേസില്‍ പ്രായം പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More