സൂപ്പര്‍ ഹിറ്റിലേക്ക് 'പടവെട്ട്'; നന്ദിയറിച്ച് നിവിന്‍ പോളി

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച പടവെട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊല്ലം പാരിപ്പള്ളി രേവതി തീയറ്ററില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന ചിത്രത്തി ന്‍റെ വിജയാഘോഷത്തില്‍ നിവിന്‍ പോളി പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു. മലയാളികള്‍ എപ്പോഴും നല്ല സിനിമകളെ സ്നേഹിക്കും. താരങ്ങള്‍ക്കപ്പുറത്തേക്ക് മലയാളികള്‍ കഥക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു. ഷമ്മി തിലകന്‍, രമ്യ സുരേഷ്, ലിജു കൃഷ്ണ തുടങ്ങിയവരും സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തു. 

12 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. മാലൂർ എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 21-ന് തിയേറ്ററിലെത്തിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ തന്നെ മറ്റൊരു മെഗാഹിറ്റിലേക്കാണ് മുന്നേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More