ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍  ഋഷി സുനക് അധികാരമേറ്റു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 4മണിക്കാണ് ചടങ്ങുകള്‍ നടന്നത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ്‌ ബ്രിട്ടന്‍റെ അന്‍പത്തി ഏഴാമത്തെ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റത്. ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് ഋഷി സുനക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനുവേണ്ടി സാമ്പത്തിക വിദഗ്ദന്‍ കൂടിയായ ഋഷി സുനക് എന്ത് പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിനുപിന്നാലെ പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന മത്സരത്തില്‍ ലിസ് ട്രസിനോട് ഋഷി സുനക് മല്‍സരിച്ച് തോറ്റിരുന്നു. എന്നാല്‍ ലിസ് ട്രസ് അധികാരമേറ്റതിനുപിന്നാലെ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നതിനുപിന്നാലെ അവര്‍ രാജിവെച്ചിരുന്നു. നാല്‍പ്പത്തിയഞ്ച് ദിവസം മാത്രമാണ് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലിരുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അധികാരമേറ്റ് ദിവസങ്ങള്‍ക്കുളളില്‍ രാജിവയ്ക്കുന്നത്. തുടര്‍ന്ന് 193 എം പിമാര്‍  ഋഷി സുനകിനെ പിന്തുണച്ചതിനുപിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രി പദവിയിലേക്ക് എത്തുന്നത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More