മോദിയുടെ തൊഴില്‍മേള തൊഴില്‍രഹിതരായ യുവാക്കളോടുളള ക്രൂരമായ തമാശ- കെ ടി രാമറാവു

ഹൈദരാബാദ്: പ്രധാനമന്ത്രിയുടെ തൊഴില്‍മേള തൊഴില്‍ രഹിതരായ യുവാക്കളോടുളള ക്രൂരമായ തമാശയാണെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വര്‍ക്കിംഗ് പ്രസിഡന്റും ഐടി-വ്യവസായ വാണിജ്യ മന്ത്രിയുമായ കെ ടി രാമറാവു. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പിനുമുന്നോടിയായുളള നാടകം മാത്രമാണിതെന്നും നരേന്ദ്രമോദിയുടെ പബ്ലിസിറ്റിക്കായാണ് തൊഴില്‍മേള സംഘടിപ്പിച്ചതെന്നും കെ ടി രാമറാവു പറഞ്ഞു. പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ഓരോ വര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ നികത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 16 കോടി തൊഴിലവസരങ്ങള്‍ നികത്തേണ്ടതുണ്ട്. യുവാക്കള്‍ ആ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. ഈ എട്ടുവര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയ തൊഴിലവസരങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തയാറാണോ? 1.50 ലക്ഷം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ തെലങ്കാന സര്‍ക്കാര്‍ നികത്തി. 91,000 ഒഴിവുകള്‍ നികത്താനുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വകാര്യ മേഖലയില്‍ 16.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 3.5 കോടി മാത്രം ജനസംഖ്യയുളള സംസ്ഥാനത്താണ് ഇത് നടപ്പിലാക്കിയത്. 130 കോടി ജനസംഖ്യയുളള രാജ്യത്ത് എത്ര തൊഴിലവസരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്?'- കെ ടി ആര്‍ കത്തില്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് പ്രതിവര്‍ഷം രണ്ടുലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പ്രതിവര്‍ഷം അമ്പതിനായിരം തൊഴിലവസരങ്ങള്‍ പോലും നികത്താതെ പ്രതിദിനം 75,000 തൊഴിലവസരങ്ങള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത് ന്യായമല്ല. 16 ലക്ഷം തൊഴിലവസരങ്ങള്‍ നികത്താനുണ്ടെന്ന് സര്‍ക്കാര്‍തന്നെ പറയുന്നുണ്ട്. എന്നിട്ട് ഈ തൊഴില്‍മേള എന്ന നാടകം കൊണ്ട് എന്ത് സന്ദേശമാണ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്?- കെ ടി രാമറാവു കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 16 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More