അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം

കാബൂള്‍: ലോകത്തിന്റെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാന്‍. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനുപിന്നാലെ രാജ്യത്ത് വലിയ തോതിലുളള മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനാണ് സുരക്ഷ കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാമതെന്ന് ഗാലപ്പിന്റെ ലോ ആഡ് ഓര്‍ഡര്‍ ഇന്‍ഡക്ട് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരന്മാരുടെ ക്ഷേമവും സുരക്ഷയും അടിസ്ഥാനമാക്കി 120 ഓളം രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തിയാണ് ഗാലപ്പ് സൂചിക തയാറാക്കിയത്. ആഗോള സമാധാന സൂചികയില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷവും അഫ്ഗാനിസ്ഥാനാണ് ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം.

രാജ്യത്തെ ജനങ്ങള്‍ എത്രത്തോളം സുരക്ഷിതരാണ്, അവരില്‍ എത്രപേര്‍ ആക്രമണത്തിനും മോഷണത്തിനും ഇരയായി തുടങ്ങിയ കാര്യങ്ങളാണ് സര്‍വ്വേയില്‍ പരിശോധിക്കുന്നത്. ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് സിംഗപ്പൂരാണ്. 96 ആണ് സൂചികയില്‍ സിംഗപ്പൂരിന്റെ സ്‌കോര്‍. ഗാലപ്പിന്റെ സര്‍വ്വേ പ്രകാരം 2019-ല്‍ അഫ്ഗാന്റെ സ്‌കോര്‍ 43 ആയിരുന്നു. ഇപ്പോഴത് 51 ആയി ഉയർന്നിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗാലപ്പിന്റെ സര്‍വ്വേ പ്രകാരം ഒറ്റയ്ക്ക് നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നാന്‍ സാധ്യതയില്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്റെ ഭരണത്തിനുകീഴില്‍ രാജ്യത്തെ ജനങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളായി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, കൊലപാതകങ്ങള്‍, സ്‌ഫോടനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയവ രാജ്യത്ത് സ്ഥിരം സംഭവമായി മാറി. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More