വൈദികരും കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണരുത്- ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതിന്റെ അപകടത്തെക്കുറിച്ച് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അശ്ലീല വീഡിയോകള്‍ കാണുന്നത് മനസില്‍ തിന്മയുണ്ടാവാന്‍ കാരണമാകുമെന്നും അത്തരം ദൃശ്യങ്ങളുളള വീഡിയോകള്‍ ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത് കളയണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനില്‍ നടന്ന ഒരു പരിപാടിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'പുരോഹിതരും കന്യാസ്ത്രീകളുമടക്കം നിരവധി പേര്‍ക്ക് ഇത്തരം വീഡിയോകള്‍ കാണുന്ന ദുശീലമുണ്ട്. അശ്ലീല വീഡിയോകള്‍ കാണുന്നത് മനസിലെ ദുര്‍ബലപ്പെടുത്തും. പിശാച് അവിടെനിന്നാണ് മനസിലേക്ക് പ്രവേശിക്കുക. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം പാഴാക്കരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതില്‍നിന്നും മാറിനില്‍ക്കണം. ദിവസവും യേശുവിനെ സ്വീകരിക്കുന്ന നിര്‍മ്മല ഹൃദയങ്ങള്‍ക്ക് അശ്ലീല സാഹിത്യങ്ങളും ദൃശ്യങ്ങളും ഒരിക്കലും സ്വീകരിക്കാനാവില്ല. നിങ്ങളുടെ ഫോണുകളില്‍നിന്ന് അത്തരം ദൃശ്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്തുകളയുക. അപ്പോള്‍ അത് വീണ്ടും കാണാനുളള ത്വര ഇല്ലാതാവും'-മാര്‍പ്പാപ്പ പറഞ്ഞു.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More