പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം; ചരിത്ര പ്രഖ്യാപനവുമായി ബി സി സി ഐ

ഡല്‍ഹി: പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം നടപ്പാക്കി ബി സി സി ഐ. ഇനിമുതല്‍ ഇന്ത്യയിലെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഗ്രേഡിനനുസരിച്ച് തുല്യവേതനമായിരിക്കും ലഭിക്കുക. ബി സി സി ഐ സെക്രട്ടറി ജെയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. 'വിവേചനങ്ങളെ ഇല്ലാതാക്കുന്നതിനുളള ആദ്യപടിയാണ് ഈ പ്രഖ്യാപനം. പേ ഇക്വിറ്റി പോളിസി നടപ്പിലാക്കുകയാണ്. ലിംഗസമത്വത്തിന്റെ പുതിയൊരു യുഗത്തിലേക്ക് നമ്മള്‍ കടക്കുമ്പോള്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനിമുതല്‍ വേതനം തുല്യമായിരിക്കും'-എന്നാണ് ജെയ് ഷാ ട്വിറ്ററില്‍ കുറിച്ചത്. 

വര്‍ഷങ്ങളായി വനിതാ ക്രിക്കറ്റര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിനാണ് ബി സി സി ഐ പ്രഖ്യാപനത്തോടെ പരിഹാരമാകുന്നത്. അടുത്ത വര്‍ഷം മുതല്‍ വനിതാ ഐ പി എല്‍ ആരംഭിക്കാന്‍ ബി സി സി ഐ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ തീരുമാനമായിരുന്നു. അതിനുപിന്നാലെയാണ് തുല്യവേതനം നടപ്പിലാക്കിയത്. നിലവില്‍ വനിതാ താരങ്ങള്‍ക്ക് ഒരു ടെസ്റ്റ് മത്സരത്തിന് നാലുലക്ഷം രൂപയും ഏകദിനത്തിനും ട്വന്റി 20യ്ക്കും ഒരു ലക്ഷം രൂപയുമാണ് മാച്ച് ഫീ നല്‍കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തുല്യവേതനം നടപ്പിലാക്കുന്നതോടെ പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ അന്താരാഷ്ട്ര തലത്തില്‍ ടെസ്റ്റ് മത്സരത്തിന് 15 ലക്ഷവും ഏകദിനത്തില്‍ ആറുലക്ഷവും ട്വന്റി-20 ല്‍ മൂന്നുലക്ഷവും ലഭിക്കും. ന്യൂസിലന്റാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം ആദ്യമായി നടപ്പിലാക്കിയത്. ഈ വര്‍ഷം തുടക്കത്തിലായിരുന്നു ന്യൂസിലന്റിന്റെ പ്രഖ്യാപനം.

Contact the author

National Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More