ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള കറന്‍സി വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ആം ആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌റിവാള്‍. ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്നും രാജ്യത്തെ 130 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടിയാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

'രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നിരിക്കുകയാണ്. നാം എന്തുചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം. അതിനാല്‍ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കുംവേണ്ടി കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം. നമ്മുടെ കറന്‍സിയില്‍ ഒരുഭാഗത്ത് മഹാത്മാഗാന്ധിയുണ്ട്. അത് അതുപോലെതന്നെ നിലനിര്‍ത്തണം. മറുവശത്ത് ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അതിന്റെ അനുഗ്രമുണ്ടാവും'-എന്നാണ് അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അരവിന്ദ് കെജ്‌റിവാളിന്റെ നീക്കം. എന്നാല്‍ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന കെജ്‌റിവാളിന്റെ ആവശ്യത്തിനെതിരെ വന്‍ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ബിജെപിയുടെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടിയെന്നും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഹിന്ദുത്വ കാര്‍ഡിറക്കുകയാണ് കെജ്‌റിവാളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹിന്ദു മതത്തെ നിരന്തരം അവഹേളിക്കുന്ന അരവിന്ദ് കെജ്‌റിവാളിന്റെ ഈ ആവശ്യം തട്ടിപ്പാണ് എന്നാണ് ബിജെപിയുടെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More