ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട്‌ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ അസാധുവാക്കണമെന്നും കേസില്‍ അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്നും അവശ്യപ്പെട്ടാണ് ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയായിരുന്നു. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റി. ജഡ്ജ് ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ അന്വേഷണസംഘം നടത്തിയ തുടരന്വേഷണത്തില്‍ ദിലീപ് മൊബൈല്‍ ഫോണുകളില്‍ നിന്നടക്കം നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചുവെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് നശിപ്പിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്തു എന്നതുമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരായ കണ്ടെത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 7 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 9 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 10 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 11 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More