ചിരിച്ചുചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും?; ജയ ജയ ജയ ജയഹേയെ പ്രശംസിച്ച് ബെന്യാമിന്‍

ബേസില്‍ ജോസഫും ദര്‍ശനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ ജയ ജയ ജയഹേയെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. തിയറ്റര്‍ ഒന്നാകെ ചിരിച്ചുമറിയുന്നത് ഈ അടുത്തൊന്നും കണ്ടിട്ടില്ലെന്നും ബേസില്‍ അവതരിപ്പിച്ച രാജേഷും ദര്‍ശന അവതരിപ്പിച്ച ജയയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്നും ബെന്യാമിന്‍ പറഞ്ഞു.

'ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും. എന്തായാലും തിയറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചുമറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷേ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍'-എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ ഇന്നലെയാണ് തിയറ്ററിലെത്തിയത്. വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ശരത് സഭ, ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിളള തുടങ്ങിയവാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More