'സെക്കന്‍ഡ് ഹോം വിസ'; പത്ത് കൊല്ലം വരെ ബാലിയില്‍ താമസിക്കാം!

ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഇന്തൊനീഷ്യ. യാത്രികര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ബാലി. ലോകത്തിലെ തന്നെ ഏറ്റവും ഡിമാന്‍ഡുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി ഇന്‍ഡോനേഷ്യയെ മാറ്റുന്നതും ബാലിയാണ്. ഇക്കാരണത്താല്‍ ബാലിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി 'സെക്കന്‍ഡ് ഹോം വിസ' പ്രോഗ്രാം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് ഇന്തൊനീഷ്യ . ഈ പദ്ധതി അനുസരിച്ച് വിദേശികള്‍ക്ക് രാജ്യത്ത് 5 വര്ഷം മുതല്‍ 10 വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഇന്തൊനീഷ്യയില്‍ സെക്കന്‍ഡ് ഹോം വിസ നിയമം പ്രബല്യത്തില്‍ വരുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബാങ്ക് അക്കൌണ്ടില്‍ 1,07,02165 രൂപയുള്ളവര്‍ക്ക് മാത്രമാണ് സെക്കന്‍ഡ് ഹോം വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 

രാജ്യത്തിന്‍റെ വിനോദസഞ്ചാരവും സാമ്പത്തികവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഇന്തോനേഷ്യ സെക്കൻഡ് ഹോം വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. ബാലിയിലേക്കും മറ്റ് വിവിധ സ്ഥലങ്ങളിലേക്കും വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ പറഞ്ഞു. അതേസമയം, ഈ വിസയുള്ളവര്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്താന്‍ സാധിക്കുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി വളരെ എളുപ്പത്തിൽ സെക്കൻഡ് ഹോം വിസ പ്രോഗ്രാമിന് അപേക്ഷിക്കാം. visa-online.imigration.go.id എന്ന വെബ്സൈറ്റില് ഇതിനുള്ള നിർദ്ദേശങ്ങൾ ലഭ്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അടുത്തിടെ അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള  'ഡിജിറ്റല്‍ നോമാഡ് വിസയും' രാജ്യം അവതരിപ്പിച്ചിരുന്നു. ഈ വിസ ലഭിക്കുന്നവര്‍ക്ക് നികുതി അടക്കാതെ ബാലിയില്‍ താമസിക്കാന്‍ സാധിക്കും. ഇത് സഞ്ചാരികള്‍ക്ക് പ്രാദേശിക സ്ഥലങ്ങളില്‍ റിസേര്‍ച്ച് ചെയ്യുന്നതിന് സഹായകരമാകുമെന്നാണ് ഇന്തൊനീഷ്യ കണക്കാക്കുന്നത്. കോസ്റ്റാ റിക്കാ, മെക്‌സിക്കോ എന്നിവരെല്ലാം ധനികരായ വിദേശികള്‍ക്ക് ഇത്തരം ദീര്‍ഘകാല വിസകള്‍ നിലവില്‍ നല്‍കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Travel

27 രാജ്യങ്ങള്‍ ചുറ്റാന്‍ ഈ ഒരു വിസ മതി

More
More
Web Desk 1 year ago
Travel

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മനി

More
More
Web Desk 1 year ago
Travel

അവധിയാഘോഷിക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നഗരം ഇതാണ്!

More
More
Web Desk 1 year ago
Travel

നായയുമൊത്ത് കാല്‍നടയായി ചുറ്റിയത് 38 രാജ്യങ്ങള്‍; റെക്കോര്‍ഡ്

More
More
Travel

യേശുദേവന്‍ മാമോദീസ മുങ്ങിയ പുണ്യദേശത്ത്- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More