ചെന്നൈ: തെന്നിന്ത്യന്‍ താരം സാമന്തക്ക് പേശികളെ ബാധിക്കുന്ന മയോസൈറ്റീസെന്ന അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് രോഗം കണ്ടെത്തിയതെന്നും താന്‍ അതിന്റെ ചികിത്സയിലാണെന്നും സാമന്ത പറഞ്ഞു. അസുഖം കുറഞ്ഞതിനു ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും എന്നാൽ താൻ വിചാരിച്ചതിനെക്കാളും വേഗം രോഗം മുന്നോട്ട് പോകുകയാണെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ യശോദയുടെ ട്രെയിലര്‍ ഏറ്റെടുത്തതിന് നടി പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു.
'യശോദയുടെ ട്രൈലറിന് നിങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഈ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ പലവെല്ലുവിളികളെയും തരണം ചെയ്യാന്‍ എനിക്ക് ശക്തി പകരുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു. അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാൽ ബേധമാകാൻ ഞാൻ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. ഈ ബലഹീനതയെ അംഗീകരിച്ച് ഞാന്‍ മുന്നോട്ട് പോവുകയാണ്. ഈ രോഗത്തില്‍ നിന്നും എനിക്ക് വേഗം സുഖം പ്രാപിക്കാന്‍ സാധിക്കുമെന്ന കണക്കുക്കൂട്ടലിലാണ് ഡോക്ടര്‍മാര്‍. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചാലും എങ്ങനെയോയൊക്കെയോ ഞാന്‍ തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും ' - സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അത്യന്തം സംഘർഷഭരിതമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് യശോദയുടെ ട്രെയിലർ. മറ്റൊരാൾക്കുവേണ്ടി വാടകയ്ക്ക് ഗർഭം ധരിക്കുന്ന യുവതിയായാണ് സാമന്ത ചിത്രത്തിലെത്തുന്നത്.വ്യത്യസ്ത പ്രമേയമായതിനാല്‍ തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദൻ, സമ്പത്ത്, മുരളി ശർമ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്.