ഡല്‍ഹി: തെലങ്കാനയില്‍ ഭരണകക്ഷി എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ബിജെപി ശ്രമിച്ചെന്നും കോടികള്‍ വാഗ്ദാനം ചെയ്തെന്നും ടി ആര് എസ് എംഎല്‍എമാര്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി നടത്തിയ ശ്രമത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് മനീഷ് സിസോദിയ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിലൊരാള്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും സിസോദിയ പുറത്തുവിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഈ ഓഡിയോയില്‍ ഒരു ടിആര്‍എസ് എംഎല്‍എയെ ബിജെപിയില്‍ എത്തിക്കുന്നതിനെക്കുറിച്ച് ബിജെപിയുടെ ബ്രോക്കര്‍ പറയുന്നത് കേള്‍ക്കാം. ഡല്‍ഹിയിലെ 43 എംഎല്‍എമാരെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും അതിനായി പണം തയാറാക്കിവച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. അതിനെക്കുറിച്ച് 'ഷാ' ജിയുമായും ബി എല്‍ സന്തോഷുമായും സംസാരിച്ചെന്നും പറയുന്നു. ബ്രോക്കര്‍ പറയുന്ന 'ഷാ' ജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെങ്കില്‍ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണം. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നത് രാജ്യത്തെ സംബന്ധിച്ച് തികച്ചും അപകടകരമായ അവസ്ഥയാണ്.'-മനീഷ് സിസോദിയ പറഞ്ഞു.